അവിടത്തെ ചെക്കിങ്ങെല്ലാം കഴിഞ്ഞു നേരെ ഞങ്ങള്‍ ഹോസുര്‍ എത്തി . അവിടെ ഉള്ള ശരവണഭവന്‍ ഹോട്ടലില്‍ കയറി പ്രഭാത ഭക്ഷണം കഴിച്ചു . പിന്നീടവിടെ നിന്നും ഒരു നീണ്ട യാത്രയായിരുന്നു . നഗരത്തിന്റെ എല്ലാ ബഹളങ്ങളില്‍ നിന്നും ഒഴിഞ്ഞുള്ള ഒരു യാത്ര . ആദ്യമൊക്കെ പാത അത്രയ്ക്ക് കടിനമായിരുന്നില്ല പക്ഷെ കുറെ ചെന്നുകഴിഞ്ഞപ്പോള്‍ റോഡ് ഇല്ലാത്ത പോലെ ആയീ . ശരിക്കും വികസിച്ച ഒരു നഗരത്തില്‍ നിന്നും ഏറെ ദൂരെയല്ല എങ്കില്‍പോലും , ഞങ്ങള്‍ ചെന്നെത്തിയ സ്ഥലം അത്രയ്ക്ക് കുഗ്രാമം ആയിരുന്നു . നഗരത്തിന്റെ കാപട്യമോ , തിരക്കോ ഒന്നും അവിടെ ഉണ്ടായിരുന്നില്ല . ശരിക്കും ശാന്തമായ സ്ഥലം വിജനമായി കിടക്കുന്ന കൃഷിയിടങ്ങള്‍ അങ്ങിങ്ങായി ചെറിയ കുടിലുകള്‍ . മനുഷ്യവാസം തീരെ കുറവാണെന്ന് തോന്നി അവിടമെല്ലാം കണ്ടിട്ട് . ഒറ്റപ്പെട്ടു മേയുന്ന പയ്ക്കളെയും കാണാമായിരുന്നു . നാട്ടിലെ പയ്ക്കളുടെ കഴുത്തില്‍ കയറും മണിയും ഒക്കെ ഉണ്ടാവും പക്ഷെ ഇവയ്ക്കൊന്നും ഒരു ബന്ധനവും ഉണ്ടായിരുന്നില്ല , സ്വച്ചന്ദമായി അവ മേയുന്നു . യാത്ര മുന്നോട്ടു പോവുന്തോറും പറ്റം പറ്റമായി കുട്ടികള്‍ പോവുന്നത് കണ്ടു തുടങ്ങി പക്ഷെ അടുത്തെങ്ങും സ്കൂള്‍ കണ്ടില്ല കുറെ ദൂരെ ചെന്നപ്പോഴാണ് ഒരു സ്കൂള്‍ കണ്ടത് അവിടെയ്ക്ക് വരാനാണ് കിലോമീട്ടരുകല്‍ക്കപ്പുരം മുതല്‍ കുട്ടികള്‍ നടക്കുന്നത് അവര്‍ക്കുസഞ്ചരിക്കാന്‍ സ്കൂള്‍ ബസ്സോ മറ്റു വാഹനങ്ങളോ ഒന്നും ഉണ്ടായതായി കണ്ടില്ല .
![]() |
| യാത്ര മദ്ധ്യേ |
യാത്ര പിന്നെയും മുന്നോട്ടു തന്നെ , പോവുന്തോറും എനിക്ക് അത്ഭുതം ഏറി വന്നു കാരണം പാത വിജനമാണ് ഒരു മനുഷ്യ ജീവിയെ പോലും കാണാനില്ല . ഞങ്ങള്‍ക്കപ്പോഴേക്കും ദാഹിച്ചു തുടങ്ങിയിരുന്നു രാവിലെ ആയിരുന്നതിനാല്‍ ഒന്നും വാങ്ങിയിരുന്നില്ല . അവിടെ നിന്നും കുടിക്കാന്‍ വെള്ളം കിട്ടുമോ എന്നു എനിക്ക് സംശയമായിരുന്നു പക്ഷെ അധിക ദൂരം പോവേണ്ടി വന്നില്ല ഒരു പള്ളിയും അതിനോട് ചേര്‍ന്ന് കുറച്ചു കടകളും വീടുകളും കണ്ടു . ഒരു കടയില്‍ നിന്നും വെള്ളവും മറ്റും വാങ്ങി വീണ്ടും യാത്രയായി . പിന്നീടുള്ള യാത്ര സുഖമായിരുന്നു നേരിടേണ്ടി വന്ന ഒരേ ഒരു പ്രശ്നം ടോള്‍ പിരിവായിരുന്നു കൈ കാനിക്കുന്നവര്‍ക്കെല്ലാം 20 ഉം 30 കൊടുക്കേണ്ടി വന്നു അങ്ങനെ ഒരു തരത്തില്‍ ഞങ്ങള്‍ ഹോഗ്ഗനക്കല്‍ എത്തിച്ചേര്‍ന്നു . ആദ്യമായാണ് ഇങ്ങനെ ഒരു യാത്ര സമയം 10 നോടടുക്കുന്നതെ ഉള്ളു .. വണ്ടി ഒരടുത് പാര്‍ക്ക് ചെയ്തു ഡ്രൈവറിനെ വിളിച്ചപ്പോള്‍ വരുന്നില്ല എന്നു പറഞ്ഞത് കൊണ്ട് ഞങ്ങള്‍ നടക്കാന്‍ തുടങ്ങി , അപ്പൊ മുതല്‍ക്കേ ആള്‍ക്കാര്‍ വന്നു എന്തൊക്കെയോ ചോദിക്കുന്നുണ്ട് കുറച്ചു കഴിഞ്ഞപ്പോഴാണ് കാര്യം മനസിലായത് പുഴമീന്കിട്ടും അത് വേണോ എന്നാണ് ചോദിക്കുന്നത് അതിനൊന്നും പിടികൊടുക്കാതെ മുന്നോട്ടു...........! കണ്ടു മുട്ടിയതെല്ലാം മലയാളികളെ ആയതില്‍ ആശ്ചര്യം ഒന്നും തോന്നിയില്ല . അവിടന്ന് നേരെ വെള്ളച്ചാട്ടം ലക്ഷ്യമാക്കി നടന്നു . കണ്ടതെല്ലാം കണ്ണിനു കുളിരായിരുന്നു ഉടനെ രണ്ടു മൂന്ന് പെരുവന്നിട്ടു തടവാണോ എന്നു ചോദിച്ചു ഞാന്‍ അന്ധാളിച്ചു , തടവാനോ എന്തോന്ന് ....!!!! അറിയാവുന്ന തമിഴില്‍ കാര്യം തിരക്കി ഓയില്‍ മസ്സാജിംഗ് വേണോ എന്നാണ് ചോദിച്ചത് അവര്‍ക്കും പിടികൊടുക്കാതെ രെക്ഷപെട്ടു . വളഞ്ഞു തിരിഞ്ഞു പോവുന്ന സിമന്റ് പാലത്തിലൂടെ കുറച്ചു നടന്നു . പാരപ്പുരത്തിട്ടു , കണ്ടാല്‍ കാട്ടുപന്നി എന്നു തോന്നിപ്പിക്കുന്ന, അണ്ണാച്ചിമാരെ തിരിച്ചും മറിച്ചും തടവുന്നു . എല്ലായിടത്തും പോലീസിന്റെ ബന്ദവസ്സുണ്ട് പുഴയിലെ വെള്ളത്തിന് ഒഴുക്ക് കൂടുതല്‍ ആണ് അതുകൊണ്ട് നിയന്ദ്രണം ഏര്‍പെടുതിയിരിക്കയാണ് എന്നു പിന്നീടു അറിയാന്‍ കഴിഞ്ഞു
നടത്തം ഒരു തൂക്കു പാലതിനടുത്തെത്തി അവിടെ ഒരാള്‍ക്ക് 5 രൂപ വീതം കൊടുക്കേണ്ടി വന്നു പാലം കയറി ഇറങ്ങി നിറയെ പാറക്കുട്ടങ്ങള്‍ . ഒരു ചേട്ടന്‍ വന്നു മീന്‍ വേണോ എന്നുചോദിച്ചു വേണ്ട എന്നു പറഞ്ഞപ്പോള്‍ , ഇപ്പോ പിടിച്ചു വറുത്തു തരാം എന്നായി അയാള്‍ . എങ്കില്‍ ആയിക്കളയാം എന്നായി ഞങ്ങള്‍ . ഒരു വലയും എടുത്തു അയാള്‍ പാറയില്‍ ചവിട്ടി വെള്ളച്ചാട്ടത്തിനു താഴേക്കു പോകുന്നത് ഞങ്ങള്‍ക്ക് കാണാമായിരുന്നു . വല വീശി നാല് കണമ്പ് കിട്ടി എന്ത് രസം ഉള്ള കാഴ്ച . അപ്പൊ തന്നെ അതിനെ കൊന്നു വൃത്തിയായി കഴുകി മുളകും മസാലയും ഒക്കെ പുരട്ടി എണ്ണയില്‍ വറുത്തു തന്നു . അത് കഴിഞ്ഞു നടത്തം ഒരു കുളിക്കടവില്‍ എത്തി . അങ്ങോട്ട് കടക്കുന്നതിനും പണം കെട്ടേണ്ടി വന്നു മോയിന്‍ അവിടെ ഇറങ്ങി കുളിച്ചു . ഞങ്ങള്‍ അത് നോക്കി കരയില്‍ ഇരുന്നു .
നല്ല തിരക്കുണ്ടായിരുന്നു അവിടെ പുരുഷന്മാരും സ്ത്രീകളും കുളിക്കുന്നുണ്ടായിരുന്നു അവിടെയും തിരുമ്മാന്‍ സദാസന്നധരായി ആളുകള്‍ ഉണ്ടായിരുന്നു . മലയാളിയുടെ ആധിപത്യം അവിടെയും ഉണ്ടായിരുന്നു . കോളേജ് വിദ്യാര്‍ഥികള്‍ ആണ് കൂടുതലും . തട്ടിയും മുട്ടിയും അവരങ്ങനെ നീങ്ങുന്നുണ്ടായിരുന്നു അധികം ഒഴുക്കും ആഴവും ഇല്ലാത്ത ഒരിടത്ത് കുറച്ചു പെണ്‍കുട്ടികള്‍ കുളിക്കുന്നു . ഞങ്ങള്‍ അവിടെ നിന്നും പ്രധാന വെള്ളച്ച്ചാട്ടതിനടുതെക്കു നീങ്ങി . അങ്ങോട്ട് നീങ്ങും തോറും ഒരു ചാറ്റമഴയുടെ പ്രതീതി ഉണ്ടായിരുന്നു മരത്തിന്റെ ഇലകളില്‍ നിന്നും വെള്ളത്തുള്ളികള്‍ താഴേക്ക് വീണുകൊണ്ടിരുന്നു . ഉഗ്രമായ ശബ്ദത്തോടെ പുഴവെള്ളം മലയിടുക്കുകളില്‍ പതിക്കുന്ന കാഴ്ച ഏറ്റെ രസം ഉള്ളതായി തോന്നി നിമിഷനെരതിനുള്ളില്‍ തന്നെ ഞങ്ങളുടെ ഡ്രസ്സ് എല്ലാം നനഞ്ഞു കുതിര്‍ന്നു . ആകാഴ്ച കുറെ നേരം നോക്കി കണ്ടു കൊതി തീരാതെ ഞങ്ങള്‍ തിരിഞ്ഞു . കാരണം അപകട സാദ്യത ഏറെ ഉണ്ടായിരുന്നു . അവിടന്ന് നടന്നു വട്ടവഞ്ചിക്കാരുടെ അടുതെത്തി പുറപ്പെടുമ്പോള്‍ ഏറ്റവും പ്രതീക്ഷ അതായിരുന്നു . പക്ഷെ അതെല്ലാം അസ്ഥാനത്താക്കി വെറും അഞ്ചു നിമിഷം കൊണ്ട് ഒരു ചെറിയ ഒഴുക്ക് തുഴഞ്ഞു തീര്‍ത്തു . പുഴയില്‍ ക്രമാതീതമായി വെള്ളം പോങ്ങിയതിനാല്‍ ബോട്ടിംഗ് നിര്‍ത്തി വച്ചിരിക്കയായിരുന്നു . മനസില്ല മനസ്സോടെ ഞങ്ങള്‍ തിരികെ പോരാന്‍ ഒരുങ്ങി സമയം ഏകദേശം 3 ആയിട്ടെ ഉള്ളു . പിന്നീടൊരിക്കല്‍ കൂടെ വരാം എന്നതീരുമാനത്തില്‍ ഞങ്ങള്‍ തിരികെ പോരാന്‍ തുടങ്ങി ഹോഗ്ഗനക്കലിന്റെ ഓര്‍മയ്ക്കായി കുറച്ചു സടനങ്ങളും വാങ്ങി ഞങ്ങള്‍ തിരികെ പുറപെട്ടു ശബ്ദായമാനമായ മഹാ നഗരത്തിലേക്ക്
http://www.youtube.com/watch?v=O-h9HUOZJ9A&feature=player_embedded#!



കൊള്ളാം
ReplyDeleteനന്ദി .........!
ReplyDelete