May 5, 2010

നഷ്ട പ്രണയം

                                          അങ്ങനെ അവളോടുള്ള സ്നേഹത്തില്‍ കലര്‍ന്ന വേരുപ്പുമായീ  ഞാന്‍ ജീവിത യാത്ര തുടര്‍ന്ന് . യാത്രയ്ക്കിടയില്‍ എപ്പോഴോ ആണ് ഒരു സൈക്കിള്‍ യാത്രക്കാരി എന്റെ മുന്നില്‍ കൂടെ പോകുന്നത് . എണ്ണ കറുപ്പും   ചുരുണ്ട മുടിയും മുക്കുത്തിയും അങ്ങനെ  അങ്ങനെ വര്‍ണിക്കാന്‍ ഒരുപാടുള്ള ഒരു സുന്ദരി . എന്റെ വീടിന്നു മുന്നിലെ കാവിനടുത്തുള്ള   റോഡില്‍ കൂടെ അവള്‍ എന്നും  കടന്നു പോകുന്നത്  സത്യത്തില്‍ ആദ്യമായാണ് കാണുന്നത് . നടന്നു സ്കൂളില്‍ പോവാറുള്ള എനിക്ക് ഒരിക്കലും അവളോടൊപ്പം എത്തിച്ചേരാന്‍ കഴിയില്ല എന്നറിയാമായിരുന്നിട്ടും  ഞാന്‍ നടന്നു . ഒന്‍പതാം തരത്തില്‍ ആണ് ഞാന്‍ അന്ന് പഠിക്കുന്നത് , ഓണപരീക്ഷയുടെ  സമയമായിരുന്നു അന്നും അവള്‍ എന്റെ മുന്നിലൂടെ പോയീ , പക്ഷെ ഞാന്‍ അന്നവളെ നോക്കിയില്ല പകരം അവളുടെ സൈകിളില്‍ നോക്കി അടയാളം എന്തെങ്കിലും കിട്ടിയാലോ . കിട്ടി കിട്ടി എന്റെ ഹൃദയത്തില്‍ നിന്നും എന്തോ ഒന്ന് തള്ളി പൊളിച്ചു പുറത്തേക്കു വരുന്നത് ഞാന്‍ അറിഞ്ഞു . ഹാ ഹാ അവളുടെ പേര് തന്നെ അതില്‍ എഴുതി വച്ചിരിക്കുന്നു .............? സ്കൂളില്‍ എത്തി ആദ്യം തിരഞ്ഞത് ആ സൈക്കിള്‍ ആയിരുന്നു കണ്ടു കിട്ടിയപ്പോള്‍ അതിനടുത്തായീ  അവളുണ്ടായിരുന്നു . അപ്പോള്‍  അവളും ഒന്‍പതില്‍ തന്നെ ആണ് പഠിക്കുന്നത് . പരീക്ഷ കാലം കഴിഞ്ഞു സ്കൂളില്‍ ചെന്നത് എന്റെ സുന്ദരി അവിടുണ്ടല്ലോ എന്ന പ്രതീക്ഷയോടെ ആയിരുന്നു . ആദ്യ ദിവസം തന്നെ അവളുടെ ക്ലാസ്സ്‌ കണ്ടു പിടിച്ചു ,എല്ലാം കഴിഞ്ഞപ്പോള്‍ മനസിനാകെ ഒരു പൊള്ളല്‍ എങ്ങനെ കാര്യം അവളെ അറിയിക്കും എന്നതായിരുന്നു പ്രശ്നം . ഞാന്‍ എന്റെ സുഹൃത്തിനോട്‌ കാര്യം പറഞ്ഞു . അവന്‍ പറഞ്ഞു പോയി വേറെ വല്ല പണിയും നോക്കെടാ എന്നു , നീചന്‍  അവനറിയില്ലല്ലോ എന്നിലെ കാമുകന്‍ ഇത്ര മാത്രം ഉരുകുന്നുന്ടെന്നു .പക്ഷെ പിന്നീടവന്‍  എന്റെ കൂടെ വന്നു തുടങ്ങി കാരണം അതെ ക്ലാസ്സിലെ മറ്റൊരു കുട്ടിയെ അവനു ഭയങ്കര ഇഷ്ടമായിരുന്നു
                                                                           കാലം പതിയെ നീങ്ങി തുടങ്ങി എല്ലാ ആശകളും മനസ്സില്‍ പേറി ഞാന്‍  അവളെ കാണാന്‍ വേണ്ടി മാത്രം ഞാന്‍ എന്നും സ്കൂളില്‍ പോയീ . കണ്ടു  വൈകിട്ട് തിരികെ പോന്നു . ആയിടയ്ക്ക് എന്നിലെ പ്രണയ ലേഖകന്‍ വീണ്ടു ഒന്ന് ഉറക്കമുണര്‍ന്നു , എഴുതിക്കളയാം  ഒരു പ്രണയ ലേഖനം . തുടങ്ങി അന്ന് രാത്രി തന്നെ എഴുതി പതിവില്ലാതെ രാത്രി ഏറെ ആയിട്ടും വിളക്കിന്റെ മുന്നില്‍ പുസ്തകവുമായി ഇരിക്കുന്ന മകനെ കണ്ടു വീട്ടുകാര് അമ്പരപ്പോടെ നോക്കി . ഇടയ്ക്ക് ആരോ പുറത്തിറങ്ങി നോക്കിയിട്ട് വന്നു പറഞ്ഞത് കേട്ടു ഇന്നു കാറ്റും മഴയും ഉണ്ടാവും എന്നു , കൊള്ളാം പെയ്യട്ടെ എന്റെ മനസിലെ പ്രണയം നാളെ ഇതു പോലെ അവളിലേക്ക്‌ പെയ്തിറങ്ങും അതിനു മുന്നേ മഴ നല്ലത് തന്നെ പക്ഷെ പുറത്തിറങ്ങിയ ഞാന്‍ കണ്ടത് നല്ല തെളിഞ്ഞ നക്ഷത്രങ്ങള്‍ ഉള്ള ആകാശം , അപ്പോഴാണ് കാര്യം മനസിലായത് , സ്കൂളില്‍ പോകുമ്പോള്‍ ബുക്ക്‌ എടുക്കയും വന്നാല്‍ ഉടന്‍ അവിടെവിടങ്കിലും വയ്ക്കുകയുമുള്ള  ഞാന്‍ രാത്രി ഏറെ ആയിട്ടും ഇങ്ങനെ ഇരിക്കുന്നതിലുള്ള അത്ഭുതമാനതെന്ന് . ആരെങ്കിലും എന്തെങ്കിലും പറഞ്ഞു കൊള്ളട്ടെ ........സ്നേഹം പ്രതിബന്ദം അറിയുന്നില്ല
                                  പിറ്റേന്ന് പ്രഭാതം സ്കൂളില്‍ എത്തിയ ഞാന്‍ എന്റെ ചങ്ങാതിയെ വിളിച്ചു . അതൊന്നു അവള്‍ക്കു കൊടുക്കാന്‍ പറഞ്ഞു ആദ്യം എതിര്‍ത്തെങ്കിലും പിന്നീട് സമ്മതിച്ചു . ഇന്റര്‍വെല്‍ സമയത്ത് അവനതുമയീ പോയീ പെട്ടന്ന് തിരിച്ചു വന്നു . ഞാന്‍ ചോതിച്ചു ; കൊടുത്തോ
  അവന്‍ ;കൊടുത്തു
ഞാന്‍  ; അവള്‍ എന്ത് പറഞ്ഞു
അവന്‍ : ഒന്നും പറഞ്ഞില്ല
ഞാന്‍  :  പിന്നെ

മൗനം മാത്രം ........................!!

തുടരും .........................

ഈ വഴിയെ വന്നവര്‍