July 15, 2010

വീണ്ടും

                                ഹാ ......! കുറെ നാളായി ഇതിലെ വന്നിട്ട് , എന്താന്നറിയില്ല മനസ് വല്ലാതെ കൈമോശം വന്നിരിക്കുന്നു . എന്ത് കൊണ്ടെന്നു ഞാന്‍ ഇതു വരെ ചിന്തിച്ചില്ല , എന്തിനാ പിന്നെ വട്ടുപിടിക്കും . ഈ കാലയളവില്‍ ഞാന്‍ കുറെ സിനിമകള്‍ കണ്ടു പഴയതും പുതിയതും നല്ലതും ചീത്തയും അങ്ങനെ അങ്ങനെ കുറെ എണ്ണം . കുറെ ബുക്കുകള്‍ വായിച്ചു , വൈക്കം മുഹമ്മദു ബഷീറിന്റെ  ബുക്കുകള്‍ ആണ് കൂടുതലും വായിച്ചിരുന്നത് ഇപ്പോല്‍ അത് മാറുന്നു മാധവികുട്ടിയുടെ  പുസ്തകങ്ങലോടാണ്  പ്രേമം . കഴിഞ്ഞ ദിവസം ഞാന്‍ ഒരെണ്ണം പണം മുടക്കി വാങ്ങി . അപ്പൊ ഒന്നും തോന്നിയില്ല എങ്കിലും ഇപ്പോ അതൊരു അത്ഭുതം ആയി തോന്നുന്നു . ഇത്രയും നാളത്തെ യാത്രയില്‍ എനിക്ക് ഒന്നുമായി തീരാന്‍ കഴിഞ്ഞില്ല , എന്നാല്‍ ഇനി എങ്ങനെ ആയിരിക്കും എന്നു പ്രവചിക്കാനും വയ്യ . ആരുടെയൊക്കെയോ  ഔധര്യത്തിന്റെ  പേരില്‍ ഞാന്‍ എവിടെ വരെ എത്തി . അതോക്കെപോവട്ടെ വെറുതെ സെന്ടിമെന്‍സ് ആവും വേണ്ട അത് മറന്നു കളഞ്ഞേക്ക് .  സിനിമ കണ്ട കൂട്ടത്തില്‍ കുറച്ചു പഴയ - സഞ്ചാരം എന്നുപേരുള്ള - സിനിമ കണ്ടു . സ്വവര്‍ഗ്ഗ  അനുരാഗത്തെ  പ്രതിനിധാനം ചെയ്യുന്ന ഫിലിം ആണ് . ഒരുപാടു പേരൊന്നും ശ്രേദ്ധിക്കാതെ പോയ  ഒന്നായിട്ടാണ് ഞാന്‍ പിന്നെ അറിഞ്ഞത് . പക്ഷെ നല്ല ഒരു പ്രമേയം പക്ഷെ അതിനെ തീരെ ചെറുതാക്കി  കളഞ്ഞു എന്നു എനിക്ക് തോന്നി  . ഒരുപ്പാട്‌ നക്ഷ ശോഭ ഒന്നുമില്ലെങ്കില്ലും  സ്ഥിരബുദ്ധിക്ക്  മനസിലാവുന്ന രീതിയില്‍ അതിനെ അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നതില്‍ വളരെ സന്തോഷം . ഇന്നത്തെ മനുഷ്യ സമൂഹത്തിനുള്ള ഒരു വെല്ലുവിളി എന്നുപറയാന്‍ പറ്റില്ല എന്നാലും ഒരു ചെറിയ ചോദ്യം അതില്‍ അവശേഷിക്കുന്നുണ്ട്  . ഇന്നലെ അര്‍ജന്റീനയില്‍  സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കി . ഒരുപക്ഷം എതിര്‍ക്കുന്നു എങ്കിലും ഭൂരിപക്ഷവും ഇതിനെ സ്വാഗതം ചെയ്യുന്നു . നമ്മുടെ നാട്ടിന്‍പുറവും ഇതുപോലെ മാറണം എന്നൊന്നും ഞാന്‍ പറയുന്നില്ല . പക്ഷെ മാറ്റേണ്ട ഒരുപാട് കാര്യങ്ങളെ  ഞാന്‍ ഉള്‍പെടുന്ന സമൂഹം വച്ചുപോരുപ്പിക്കുനുണ്ട്  .
                                                       അവശ്യം ഇല്ലാത്ത കാര്യത്തിനും ഇടപെടുന്ന നമ്മള്‍ ചിലപ്പോള്‍ ആവശ്യം ഉള്ള കാര്യങ്ങള്‍ വരുമ്പോള്‍ ഞാന്‍ ഒന്നും അറിഞ്ഞില്ലേ രാമനാരായണ എന്നാ രീതിയില്‍ നോക്കി നില്‍ക്കാറുണ്ട് . കഴിഞ്ഞ ദിവസം നടന്ന ചില സംഭവങ്ങള്‍ അതിനുള്ള ചെറിയ ഉദാഹരണങ്ങള്‍ ആണ് . ഒന്ന്  രാത്രി ബസ്സില്‍ യാത്ര ചെയ്ത ഒരു സ്ത്രീയെ കയരിപിടിച്ച ഒരു യുവാവിനെ അവര് തന്നെ അടിചിട്ടു , മറ്റുള്ള യാത്രക്കാര്‍ എല്ലാം ഒരു സിനിമ കാണുന്ന ലാഖവത്തില്‍  അതിനെ നോക്കി ഇരുന്നു . മറ്റൊന്ന്  കൊച്ചിയില്‍  റോഡില്‍ കൂടെ നടന്നു പോയ സ്ത്രീയെ മാന്യന്‍ എന്നു തോന്നിക്കുന്ന ഒരുവന്‍ കയരിപിടിച്ചു അതിനെ ചോദ്യം ചെയ്ത അവരെ മര്‍ദിച്ചു അവശയാക്കി . അതുകാണാന്‍ അവിടെ കൂടിയവരോടു പോലീസ് എന്തെ നിങ്ങള്‍ തടഞ്ഞില്ല എന്നു ചോദിച്ചപ്പോള്‍  , ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള വഴക്കാണ് എന്നു കരുതി എന്നായിരുന്നു മറുപടി . ഇതിനൊരു മറുപുറം കൂടെ ഉണ്ട്  , വഴിയില്‍ തലചുറ്റി വീണ ആരു യുവതിയെ കുറേപേര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു . പ്രഥമ ചികിത്സയ്ക്ക് ശേഷം സ്വബോധം വീണ്ടെടുത്ത അവരോടു സുഖ വിവരം അന്വേഷിച്ച ഒരാളോട് അവര്‍ പറഞ്ഞതിപ്രകാരം ആണ്  , നിങ്ങള്‍ എന്നെ ഇവിടെ വരെ കൊണ്ടുവന്നത്  എന്നെ രക്ഷിക്കനല്ലല്ലോ  എന്റെ അവിടയും എവിടയും ഒക്കെ പിടിക്കാന്‍ അല്ലെ   ..? എന്നു . ആര്‍ക്കു സഹിക്കാന്‍ കഴിയും ഈ മറുപടി  ...! നമ്മള്‍  മാറേണ്ടിയിരിക്കുന്നു ഒരിക്കലും ആരെയും കണ്ടു പഠിക്കാന്‍ ഞാന്‍ പറയില്ല കാരണം നമുക്ക് നമ്മളെ ആയി തീരാന്‍ കഴിയൂ . ബിന്‍ ലാദന് ഒരിക്കലും മഹാത്മാ ഗാന്ധി ആവാന്‍ കഴിയില്ല . ഞാന്‍ ഇന്നു നല്ലത് മാത്രമേ ചെയ്യു എന്നു തീരുമാനിച്ചു ഇറങ്ങുന്ന ദിവസം ആയിരിക്കും ഏറ്റവും കൂടുതല്‍ കള്ളത്തരം ചെയ്യുന്നത് . എല്ലാവരെയും ഉദ്ദേശിച്ചു പറഞ്ഞതല്ല  . ചിന്തിക്കണം നല്ലതുപോലെ  എല്ലാത്തിനെ പറ്റിയും അല്ലാതെ വിശാലമായ ഒരു മനസിനെ ചെറിയ ഒരു കൂട്ടില്‍ തലച്ചിടുക അല്ല വേണ്ടത് ഞാനി പറയുന്നതൊക്കെ  നെഗറ്റീവ് സെന്‍സില്‍  എടുക്കരുത് എന്നു അപേക്ഷ , നിര്‍ത്തട്ടെ  , ശുഭരാത്രി

ഈ വഴിയെ വന്നവര്‍