കുറച്ചായി എഴുതീട്ടു സാഹചര്യങ്ങള്‍ എല്ലാം തന്നെ മനസിനെ എഴുത്തിന്റെ വഴിയില്‍ നിന്നും എടുത്തു മാറ്റി കളഞ്ഞു . ഇപ്പോഴും എഴുതാന്‍ തോന്നിട്ടല്ല , മറിച്ച് ആരോടും പറഞ്ഞു തീര്‍ക്കാന്‍ പറ്റാത്ത സങ്കടങ്ങള്‍ ഒന്ന് എവിടെങ്കിലും കോറി ഇട്ടേക്കാം എന്ന് കരുതി . സങ്കടങ്ങള്‍ എന്ന് പറയുമ്പോ തീര്‍ത്തും സ്വകാര്യം ആയവയാണ് കേട്ടോ. പെരുമാറ്റത്തില്‍ വന്ന ഒരു ചെറിയ പിഴവ് കൊണ്ട് ഒരാള്‍ എന്റെ പേരില്‍ മനസ്സില്‍ കുറെ ഏറെ സങ്കടങ്ങള്‍ വച്ചോണ്ട് നടക്കുന്നു . ചിരിക്കുന്ന മുഖം ആണെങ്കിലും ഉള്ളു നീരുന്നത് ഞാന്‍ കാണാന്‍ തുടങ്ങീട്ടു കുറച്ചായി . എന്നോട് പറയാന്‍ പറ്റാത്ത സങ്കടങ്ങള്‍ ആയിരിക്കും . അറിയാവുന്ന ദൈവങ്ങളെ ഒക്കെ വിളിച്ചോണ്ട് ഞാന്‍ ഇന്ന് ചോദിച്ചു........ ശെരിക്കും മഴ പെയ്യുകയായിരുന്നു മനസ്സില്‍ ഉണ്ടായിരുന്ന ഒരായിരം സങ്കടങ്ങള്‍ ഓരോ തുള്ളി കണ്ണ് നീരായീ മെല്ലെ പെയ്തു ഇറങ്ങിയപ്പോ എന്റെ മനസിലെ സങ്കടങ്ങള്‍ ഒരു മലമുകള്‍ ഏറി നില്‍ക്കയായിരുന്നു . ആ സമയങ്ങളില്‍...... എന്നരുകില്‍ ഉണ്ടായിരുന്നു എങ്കില്‍ ........ ഇടംകൈ കൊണ്ട് നെറുകില്‍ തലോടീ , വലം കൈ കൊണ്ട് കണ്ണുനീര്‍ തുടച്ചു , പെയ്തു തോര്‍ന്ന ആ കണ്ണുകളില്‍ നോക്കി ഞാന്‍ പറയുമായിരുന്നു . ഇനി നിന്നെ ഒരിക്കലും കരയാന്‍ ഞാന്‍ അനുവദിക്കില്ല എന്ന് .......................