പ്രണയം അത് പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു വികാരമാണ് . അത് ഒരാള്‍ക്ക് ഒരാളോട് മാത്രം തോന്നുന്ന ഒന്നല്ല , മറിച്ച് എപ്പോഴും മനസ്സില്‍ തിങ്ങി നില്‍ക്കുന്ന ഒരു സര്‍ഗ്ഗ സമ്പന്ന ........!.എന്റെ മൂന്നാമത്തെ പ്രണയം തുടങ്ങുന്നത് പതിയെ തണുത്ത് തുടങ്ങിയ ഒരു നവംബര്‍ മാസത്തിലാണ് . അന്ന് വര്‍ഷത്തില്‍ ഒരുക്കല്‍ മാത്രം വര്‍ണ വസ്ത്രങ്ങള്‍ ഉപയോഗിക്കാന്‍ അനുവാദമുള്ള ദിവസം ആയിരുന്നു . രാവിലെ ഉണ്ടായ ആഹോഷവും ഉച്ച ഊണിന്റെ ആലസ്യവും പേറി പതിവ് വായീ നോട്ടത്തിനിരങ്ങിയതായിരുന്നു ഞങ്ങള്‍ . നടത്തത്തിനിടയില്‍ എവിടേയോ എന്റെ കണ്ണുടക്കി.
അവളെ ഞാന്‍ ആദ്യമായി കാണുകയാണ് . +1 ക്ലാസ്സ് തുടങ്ങി ഏകദേശം ഒരു മാസത്തിനുള്ളില്‍ എല്ലാവരെയും കണ്ടു കഴിഞ്ഞിരുന്നു . പക്ഷെ ഇവള്‍ ആരാലും ശ്രേധിക്കപ്പെടാതെ ഇത്രയും നാള്‍ .......! പരിചയപ്പെടാന്‍ ഒരുപാട് സമയം വേണ്ടി വന്നില്ല ഞാന്‍ പരിചയ പെടുമ്പോള്‍ അവള്‍ കരയുകയാണ് .ആരുടെയോ ഒരു കുത്തുവാക്കില്‍ അവള്‍ അത്രയും വേദനിക്കുന്നതില്‍ ഞാന്‍ ഏറെ ഖേദിച്ചു ആ മകരത്തില്‍ തന്നെ ഞാന്‍ അവളോട് എന്റെ പ്രണയം അറിയിച്ചു , ഒന്നും മിണ്ടാതെ അവള്‍ എന്നെ കടന്നു പോയീ . പിറ്റേന്ന് കാണുമ്പോള്‍ പറയും എന്നാണ് ഞാന്‍ കരുതിയത് പക്ഷെ അന്നെന്നല്ലേ പിന്നെ അവള്‍ അതിനെ കുറിച്ച് സംസാരിച്ചില്ല അപ്പോഴൊക്കെയും അവളെന്റെ സുഹൃത്തായി തുടര്‍ന്നു. എനിക്ക് സംശയമായി ഇനി വേറെ വല്ല ബന്ധവും ഉണ്ടോ ...? പക്ഷെ അതെന്റെ തെറ്റിദ്ധാരണ മാത്രം ആയിരുന്നു . ഒരു പാവം കുട്ടി ആയിരുന്നു അവള്‍ സ്കൂള്‍ ജീവിതം ഒരു മഠത്തില്‍ കഴിച്ചു അവിടെനിന്നും ഞാന്‍ പഠിച്ചിരുന്ന സ്കൂളില്‍ +2 പഠിക്കാന്‍ എത്തി , അവള്‍ക്കത് തികച്ചും പുതിയ ലോകം ആയിരുന്നു എന്തൊക്കെയോ ആകര്‍ഷണീയത അവളില്‍ ഉണ്ടായിരുന്നു എന്തായിരുന്നു എന്നെനിക്കറിയില്ല . കാലം അതിന്റെ ഇഷ്ടത്തിന് നീങ്ങി ഞാനും അതിനൊപ്പം പോയീ . അവളോടുള്ള പ്രണയം അപ്പോഴും ബാക്കി ആയിരുന്നു .
+2 ക്ലാസ്സ് തുടങ്ങി അതികം വയ്കാതെ ഞാന്‍ വീണ്ടും അവളോട് കാര്യം പറഞ്ഞു . പക്ഷെ അന്നവള്‍ എന്നെ നോക്കി പുഞ്ചിരിച്ചു അതെനിക്ക് പുതിയ ഉണര്‍വ് തന്നു . എന്റെ ക്ലാസ്സില്‍ ഇരുന്നു നോക്കിയാല്‍ അവളെ കാണാമായിരുന്നു . ആയിടക്കാണ് ക്ലാസ്സ് ടീച്ചര്‍ പുതിയ നിയമ നടപടികള്‍ കൊണ്ട് വന്നു . ഞാന്‍ പണ്ടേ ബാക്ക് ബഞ്ചു കാരനയിരുന്നല്ലോ . ടീച്ചര്‍ ആദ്യം ക്ലാസ്സ് നമ്പര്‍ അനുസരിച്ചിരുത്തി ഞാന്‍ ആരാമാനയിരുന്നു രണ്ടാമത്തെ ബഞ്ചില്‍ ഒന്നാമത് വന്നു ആദ്യത്തെ പിരിയഡ് കഴിഞ്ഞപ്പോള്‍ തന്നെ ഞാന്‍ ചാടി ബാക്കില്‍ വന്നു എനിക്കവളെ കാണണമെങ്കില്‍ ബാക്ക് ബഞ്ചില്‍ ഇരിക്കണം . എന്നെ അവിടെ പിടിച്ചിരുത്താനായി ഇടയ്ക്കിടെ അവളുടെ കടമിഴികള്‍ എന്നെ നോക്കുമായിരുന്നു .പക്ഷെ ടീച്ചര്‍ പിന്നേം പുലിയായി ബാക്കിലെ ബഞ്ചില്‍ നിന്നും എന്നാ മാത്രം പൊക്കി മുന്നില്‍ കൊണ്ട് പോയീ മാതാ , പിതാ , ഗുരു ദൈവം എന്നായത് ടീച്ചറുടെ ഭാഗ്യം . സത്യത്തില്‍ ടീച്ചര്‍ എന്റെ നല്ലതിന് വേണ്ടി ആണ് അങ്ങനെ ചെയ്തത് കാരണം ഞാന്‍ ആകാലത്ത് കുറച്ചു പടിച്ചുതുടങ്ങിയിരുന്നു . വൈകാതെ ഞാന്‍ പിന്നിലേക്ക് വിടവാങ്ങി .വീണ്ടും പൂരവാതികം ശക്തിയോടെ അവളെ കണ്ടു തുടങ്ങി ...... അങ്ങനെ ഞങ്ങളുടെ ജൂനിയര്‍ കുട്ടികളെ സ്വാഗതം ചെയ്യുന്ന ദിവസം വന്നെത്തി . അതിരാവിലെ ക്ലാസ്സില്‍ എത്തി വേണ്ട ഒരുക്കങ്ങള്‍ എല്ലാം കഴിച്ചു ഏകദേശം 10 മണിയോടെ ഞങ്ങള്‍ അടുത്തുള്ള ഒരു ഷാപ്പില്‍ പോയി എന്റെ ജീവിതത്തിലെ ആദ്യത്തെ കള്ളുകുടി ആയിരുന്നു അത് . ഹ ഹ എന്ത് സുഖമുള്ള കുടി , തിരിച്ചു ക്ലാസ്സില്‍വന്നപ്പോള്‍ പരുപാടികള്‍ ഒക്കെ തുടങ്ങി ഞങ്ങള്‍ സ്റ്റേജില്‍ കയറി ഒരു ഡാന്‍സും കളിച്ചു . അപ്പോഴേക്കും വയറ്റില്‍ കിടന്നു കള്ളു മൂത്തിരുന്നു താഴെ ഇറങ്ങി എല്ലാവരും കൂടെ ക്ലാസ്സ് റൂമില്‍ ചെന്ന് കിടന്നു . അതികനേരം അവിടെ കിടക്കേണ്ടി വന്നില്ല എങ്ങനെ അറിഞ്ഞു എന്നൊന്നും അറിയില്ല ഒരുപറ്റം ടീച്ചര്‍മാര്‍ ഞങ്ങളുടെ റൂമിലേക്ക് ഇടിച്ചു കയറി ആര്‍ക്കും പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥ . കള്ളിന്റെ വീര്യം കൊണ്ടാണോ എന്തോ എനിക്ക് ലെവലേശം പേടിതോന്നില്ല അവര്‍ ഓരോരുത്തരെ ആയി മണത്തു നോക്കി . ഭാഗ്യം എന്നെ മനതുനോക്കിയ സര്‍ കല്ലുകുടിചിരുന്നോ എന്നാണെന്റെ സംശയം പുള്ളിക്കാരന് മണം കിട്ടില്ല ദൈവമേ ഇതെന്തു കളി എന്നു ഓര്‍ത്തു പുറത്തിറങ്ങിയപ്പോ അതാ നില്‍ക്കുന്നു അവള്‍ ഒരു പറ്റം കുട്ടികളുടെ കൂടെ . അന്ന് എന്റെ അഞ്ചു ചങ്ങാതിമാര്‍ ഒരാഴ്ചത്തേക്ക് പുറത്താക്കി . ആ സ്കൂളിന്റെ ചരിത്രത്തില്‍ ആദ്യമായി വെള്ളമടിച്ചതിന്റെ പേരില്‍ പുറത്താക്കപെടുന്നവര്‍ എന്ന പേര് അങ്ങനെ അവര്‍ക്ക് കിട്ടി
പക്ഷെ അസന്നമയെ ദുര്‍വിധി എന്നെ വെറുതെ വിട്ടില്ല മറ്റുകുട്ടികള്‍ എല്ലാവരും തന്നെ എന്നെ കുടിയന്മാരെ നോക്കുന്ന പോലെ നോക്കാന്‍ തുടങ്ങി . പലരും മിണ്ടാതെ ആയീ , ടീച്ചരന്മാര്‍ ഞങ്ങളുടെ മുന്നില്‍ കരഞ്ഞു ശരിക്കുമുള്ള സ്നേഹം അന്ന് എനിക്ക് ബോധ്യമായി . കുറച്ചു ദിവസങ്ങള്‍ക്കുശേഷം , എന്റെ കൂട്ടുകാര്‍ വന്നു കഴിഞ്ഞു , ഞാന്‍ അവളെ കാണാന്‍ ചെന്നു . ഞാന്‍ വിളിച്ചിട്ട് അവള്‍ അറിയുന്ന ഭാവം പോലും കാണിച്ചില്ല ഒന്നും മിണ്ടാതെ ഞാന്‍ തിരികെ പോന്നു . വൈകുന്നേരം സ്ക്കൂളുവിട്ടു പുറത്തിറങ്ങിയ എന്റെ മുന്നില്‍ അവള് വന്നു . എന്നെയും കൂട്ടി ഗ്രൗണ്ടില്‍ ഉള്ള പുളിമര ചുവട്ടില്‍ ചെന്നിരുന്നു , അവള്‍ അന്ന് പറഞ്ഞതൊന്നും എനിക്ക് ഓര്‍മയില്ല പക്ഷെ നിറഞ്ഞൊഴുകിയ രണ്ടു കണ്ണുകള്‍ മറക്കാന്‍ എനിക്ക് കഴിയുന്നില്ല , ഇത്രമാത്രം കരുതല്‍ എനിക്ക് മേല്‍ അവള്‍ക്കുണ്ടാവും എന്നു ഞാന്‍ ഒരിക്കല്‍ പോലും കരുതിയിരുന്നില്ല പക്ഷെ അവളുടെ മനസ്സില്‍ ഞാന്‍ എന്തെല്ലാമോ ആയിരുന്നു . അത് മനസിലാക്കി കഴിഞ്ഞപ്പോള്‍ എനിക്ക് അവളോട് പ്രണയം അല്ല ഒരു തരം ആരാധനയാണ് തോന്നിയത് . എന്റെ പേരില്‍ മറ്റുകുട്ടികള്‍ അവളെ കളിയാക്കിയിരുന്നു .ഒരിക്കലും അതിനെ ചോദ്യം ചെയ്യാന്‍ അവള്‍ എന്നെ അനുവദിച്ചില്ല . ആയിടയ്ക്ക് അവളോട് പലരും പ്രണയ അഭ്യര്‍ഥന നടത്തി , പിന്നിട് ഞാന്‍ അറിഞ്ഞു എന്റെ പേര് പറഞ്ഞാണ് അവള്‍ അതെല്ലാം ഒഴിവാക്കിയതെന്ന് . ഹോ അങ്ങനെ എങ്കിലും അവള്‍ക്കെന്നോട് പ്രണയം ഉണ്ടായിരുന്നു എന്നറിഞ്ഞതില്‍ എനിക്കിപ്പോഴും ഒരു സന്തോഷം ഉണ്ട് . പക്ഷെ ശരിക്കും അത് പ്രായത്തിന്റെ ചപലത മാത്രം ആയിരുന്നു എന്നു എനിക്കിപ്പോ മനസിലാവുന്നു . അന്ന് അവള്‍ക്കു കുറച്ചുകൂടെ പക്വത വന്നിരുന്നു അതാണ് അവള്‍ എന്റെ പ്രണയത്തെ കാണാതെ നടന്നത് , ഒരിക്കലും ഒരു കൂടിച്ചേരല്‍ ഉണ്ടാവില്ല എന്നു ഒരുപക്ഷെ അവള്‍ക്കു മനസ്സിലയിരുന്നിരിക്കാം .
കാലത്തിന്റെ വണ്ടിക്കു വീണ്ടു വേഗത കൂടി കണ്ടും കാണാതെയും പറഞ്ഞും പറയാതെയും ഞങ്ങളുടെ നാളുകള്‍ നാടിന്‍റെ നടുവേ ഓടി അവസാന പരീക്ഷയും കഴിഞ്ഞു ഞങ്ങള്‍ പിരിയുമ്പോള്‍ പറയുവാന്‍ ഒന്നും ഉണ്ടായിരുന്നില്ല കാണാം എന്നോ കാണില്ലെന്നോ വിളിക്കമെന്നോ വിളിക്കില്ലെന്നോ , എഴുതമെന്നോ എഴുതില്ലെന്നോ , ഒന്നും ഞങ്ങള്‍ തമ്മില്‍ പറഞ്ഞില്ല . പക്ഷെ ഒന്നരിയാമായിരുന്നു ഞങ്ങള്‍ പിരിയുകയാണ് എന്റെ മനസ്സില്‍ അപ്പോഴും പ്രണയം ബാക്കി നില്‍ക്കുകയായിരുന്നു . അതൊരു ഏപ്രില്‍ മാസം ആയിരുന്നു പിന്നീടു ഞങ്ങള്‍ പതിയെ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി യാത്രയായി ..! ഈപ്പോള്‍ വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞു കഴിഞ്ഞ ദിവസം അവളുടെ വീടിന്റെ കുറച്ചു അടുത്തുള്ള റോഡില്‍ കൂടെ എനിക്ക് യാത്ര ചെയ്യേണ്ടതായി വന്നു അവളുടെ വീടിനു മുന്നില്‍ അന്നൊരു പന്തല്‍ ഉണ്ടായിരുന്നു യാത്രയുടെ തിരക്കൊക്കെ കഴിഞ്ഞു വീട്ടില്‍ എത്തിയ ഞാന്‍ അവളുടെ നാട്ടുകാരനായ സുഹൃത്തിനെ വിളിച്ചു കാര്യം അന്വേഷിച്ചു അപ്പോള്‍ അറിഞ്ഞു അവളുടെ കല്യാണ നിശ്ചയത്തിനു വേണ്ടിയിട്ട പന്തലായിരുന്നു അതെന്നു . ഇപ്പോല്‍ അവളുടെ കല്യാണം കഴിഞ്ഞു എനിക്ക് ക്ഷണം ഉണ്ടായിരുന്നില്ല . 6 വര്‍ഷം ഒരുപാട് ദൈര്ഖ്യമുള്ള കാലഖട്ടമാണ് . അത് വളരെ കൂടുതല്‍ ആണ് ഒരാള്‍ക്ക് ഒരാളെ മറക്കാന്‍ , മറന്നിട്ടുണ്ടാവണം .... അല്ലാ !!!! ഒര്ത്തിട്ടിപ്പോ എന്തിനാ . ഹാ ഹാ ഹാ അങ്ങനെ ഒക്കെ ആണ് പ്രണയം