July 5, 2010

ഒരു മദ്യപാന കാലം

                                                ഏകദേശം   ഒരാഴ്ച കാലമായീ  ഞാന്‍ മദ്യപാനം തുടരുന്നു . എല്ലാദിവസവും  നല്ല സുഖം ആണ്  , എല്ലാം മറന്നു മനസ്സ് നൂല് കെട്ടാത്ത പമ്പരം പോലെ പറക്കുകയാണ് . എങ്ങോ നഷ്ടമായി തുടങ്ങിയ സൌഹൃതങ്ങള്‍ അതിനുമപ്പുറം ഞാന്‍ എന്റെ എല്ലാം പങ്കുവച്ച എന്റെ പ്രണയം . ജീവിതം അങ്ങനെ ഒക്കെയാണ് കറുത്തതും വെളുത്തതും ആയ ഒരുപാട് കാര്യങ്ങള്‍ പ്രധാനം ചെയ്യുന്നു . പറഞ്ഞു തുടങ്ങിയത് മദ്യപാനം ആണ് ഓള്‍ഡ്‌ മങ്ക് എന്ന വിലകുറഞ്ഞ മധ്യം ആണ് ഞങ്ങള്‍ കഴിക്കുന്നത്‌ അത് തരുന്നത് സുഖമല്ല  ഒരു തരാം ഒളിച്ചോട്ടം ആണെന്ന് ഞാന്‍ ഇപ്പോ മനസിലാക്കുന്നു . എന്നുവരെ തുടരും എന്നു എനിക്ക് അറിയില്ല , പക്ഷെ മനസ് നിര്‍ത്താന്‍ സമ്മതിക്കുന്നില്ല . ഇന്നു ഞാന്‍ ഒരു കഥ കേട്ടു . മദ്യപാനത്തിന്റെ ദൂഷ്യ ഭലങ്ങള്‍ പേറി ആശുപത്രിയുടെ അത്യാഹിത വിഭാഗത്തില്‍ എത്തിപെട്ട ഒരു സുഹൃത്തിന്റെ കഥ . എന്തിനായിരുന്നു തുടങ്ങിയതെന്നോ എപ്പോഴാണ് തുടങ്ങിയതെന്നോ അറിയില്ല .അതിനൊരിക്കലും സന്തോഷ പര്യവസാനി ആയിരിക്കുവാന്‍ കഴിയില്ല എന്നു ഞാന്‍ തിരിച്ചറിയുന്നു പോകട്ടെ എന്തിനു വേണ്ടി ആണ് എന്നൊന്നും അറിയില്ല പക്ഷെ തുടരുന്നു . ഒരു സുഖം ഉള്ള തുടര്‍ച്ച ഹ ഹ  മതി  സമയം ഒരു പാടായി ഞാന്‍ ഉറങ്ങട്ടെ ശുഭരാത്രി

ഈ വഴിയെ വന്നവര്‍