മനസ്സില്‍ എന്തൊക്കെയോ ഉണ്ടായിരുന്നു ; അങ്ങനെ ഇരിക്കെയാണ് രാകേഷിന്റെ കയ്യൊപ്പ് എന്ന ബ്ലോഗ് വായിക്കുന്നത് . അന്ന് തുടങ്ങിയതാണ് എഴുതണം എന്ന തോന്നല്‍ . എന്തെഴുതും എങ്ങനെ എഴുത്തും എന്നൊന്നും ഒരു രൂപവും ഇല്ലായിരുന്നു അത് പയ്യെ പയ്യെ മറന്നു പോയി പിന്നീടതിനെ കുറിച്ച് ആലോചിക്ക പോലുംണ്ടയില്ല . കാലം കുറച്ചു നടന്നു നീങ്ങി .
ഇന്നലെ രാത്രി ഉറങ്ങാന്‍ കിടന്നു പക്ഷെ കുറെ കഴിഞ്ഞിട്ടും ഉറക്കം വരുന്നില്ല .അങ്ങളെ ഓരോന്ന് ആലോചിച്ചു കിടന്നപ്പോഴാണ് ഒരു ബ്ലോഗ് തുടങ്ങുന്നതിനെ പറ്റി ആലോചിച്ചത് . ബ്ലോഗിനെ പറ്റി കേട്ടരിവല്ലാതെ കൊണ്ടാരിവെനിക്ക് ഇല്ലായിരുന്നു . എന്റെ ചങ്ങാതിയാണ് കൂടുതല്‍ പറഞ്ഞു തന്നത് .
ഏതായാലും ഞാനും എഴുത്തും എന്തെങ്കിലും ഒക്കെ . കുറച്ചു ആലങ്കാരികമായി പറഞ്ഞാല്‍ മനസ്സില്‍ ഘനീഭവിച്ചു കിടന്ന കുറച്ചു സര്‍ഗ സമ്പന്ന സൃഷ്ടികള്‍ ഏതോ ഒരു വേനല്‍ മഴയില്‍ മുളച്ചു , എന്ന് പറഞ്ഞാല്‍ മലയാളത്തിന്റെ മഹാ പിതാക്കള്‍ ഇന്നു രാത്രി ഞാന്‍ ഉറങ്ങുമ്പോള്‍ എന്റെ തല നുള്ളി കൊണ്ടുപോകും ജീവനില്‍ കൊതി ഉള്ളത് കൊണ്ട് ഞാന്‍ അങ്ങനെ ഒന്നും പറയുന്നില്ല . പണ്ട് ഇംഗ്ലീഷ് ക്ലാസ്സ് ബോര്‍ അടിക്കുമ്പോള്‍ അപ്പുരത്തിരിക്കണ പെണ്‍കുട്ടിയുടെ നോട്ബൂകില്‍ നിന്നും ഒരു കഷണം കടലാസുവാങ്ങി മുന്നിലിരിക്കുന്ന കുട്ടിക്ക് പ്രേമ ലേഖനം എഴുതി കൊടുക്കുമായിരുന്നു . അങ്ങനെ എന്തൊക്കെ .............! എല്ലാം ഞാന്‍ നിങ്ങളുമായി പങ്കു വയ്ക്കുന്നു.........
ഞാന്‍ എഴിതി തുടങ്ങുകയാണ് , ചിലപ്പോള്‍ സാദാരണ ബുദ്ധിക്കു നിരക്കാത്തതായിരിക്കാം , ശുദ്ധ മണ്ടത്തരം എന്നും തോന്നാം പക്ഷെ . ഓ ... എന്നതാന്നെ ഇതു അങ്ങനൊക്കെ നോക്കിയാ ജീവിക്കനോക്കുവോ ............................
No comments:
Post a Comment