October 20, 2010

സഫലം ..

                                                   ങ്ങനെ +2  എന്ന സ്വപ്ന ജീവിതത്തില്‍ നിന്നും മുന്ന് വര്‍ഷം അറുമാതിക്കാന്‍ ഞാന്‍  എന്‍ .എസ്സ് .എസ്സ്  കോളജിലേക്ക് . ആരുടേയും കാലു പിടിക്കാതെ തന്നെ അഡ്മിഷന്‍ കിട്ടി . അപ്പോഴൊക്കെയും ഏതെങ്കിലും വഴിയരുകില്‍ അവളെ കണ്ടു മുട്ടും എന്ന് ഞാന്‍ പ്രതീക്ഷിച്ചു . കോളേജ് തികച്ചും വേറിട്ട ഒരു ലോകം ആയിരുന്നു . ജീവിതത്തിന്റെ ഒരു പുതിയ കാല ഖട്ടം അവിടെ തുടങ്ങുകയായിരുന്നു . ഒരുപാട് സൌഹൃതങ്ങള്‍ ഒരു പാട് അനുഭവങ്ങള്‍ , കലഹങ്ങള്‍ അതും സൌഹൃത കലഹങ്ങള്‍ ആണ് .കൊച്ചു കൊച്ചു ഉടായിപ്പുകള്‍ അങ്ങനെ അങ്ങനെ ജീവിതം വളരെ ലാവിഷ് ആയി മുന്നോട്ടു നീങ്ങി .ഞാന്‍ അങ്ങനെ സന്തോഷത്തോടെ നടക്കുന്നത് ആ കാലത്ത് ദൈവങ്ങള്‍ക്ക് ഒട്ടും ഇഷ്ടം ആയിരുന്നില്ല എന്ന് തോന്നുന്നു . ആയിടയ്ക്കാണ് ഞാന്‍ അവളെ പരിചയ പെടുന്നത് . എന്റെ ക്ലാസ്സ്‌ മേറ്റ്‌ ആണ് പക്ഷെ ഞാന്‍ കാണാനും പരിചയപെടാനും ഒരു പാട് വൈകി . ക്ലാസ്സ്‌ തുടങ്ങി ഏതാണ്ട് നാല് മാസം കഴിഞ്ഞാണ് ഞാന്‍ അവളെ ശ്രദ്ധിക്കുന്നത് . ഒരു നിഷ്ക്കളങ്ക ആയ പെണ്‍കുട്ടി . നാക്കിനു പണ്ടേ എല്ലില്ലത്തത് കൊണ്ട്  ഉച്ചയൂണ് കഴിഞ്ഞു സ്ത്രീ സദസ്സിനു മുന്നില്‍  ഞാന്‍ അങ്ങനെ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുക്കുകയായിരുന്നു . പെട്ടെന്നാണ് വെറും വെറുതെ ഇരിക്കുന്ന അവളുടെ മുഖത്ത് കണ്ണ് ഉടക്കുന്നത് . കണ്ടിട്ട്, എന്തെങ്കിലും പറഞ്ഞാല്‍  പ്രതികരിക്കും എന്ന്    തോന്നിയില്ല . ചാഞ്ഞ മരമല്ലേ ഓടിക്കയരിയെക്കാം  എന്ന് ഞാന്‍ അങ്ങ് കരുതി . പക്ഷെ എന്റെ ധാരണകളെ  തകിടം മറിച്ച് അവള്‍  ശരിക്കും  പ്രതികരിച്ചു ....!!!    @ #$ %$ #@ #$ ( എനിക്ക് കിട്ടിയ പ്രഹരം ) കടിക്കാത്ത പട്ടിയുടെ വായില്‍ കൈ തിരുകി കടി വാങ്ങുന്ന പണി .....!!എന്റമ്മോ .........!!!
                                                   ഞങ്ങളുടെ സൌഹൃതത്തിനു തുടക്കം അവിടെ നിന്നായിരുന്നു , മറ്റു സ്ത്രീ സൌഹൃതങ്ങള്‍ ഉണ്ടായിരുന്നു, ശരിക്കും ഉറച്ചവ എന്നാല്‍ അവയില്‍ നിന്നും വ്യത്യസ്തം ആയിരുന്നു അവളോട്‌ ഉണ്ടായിരുന്ന  . എന്റെ മനസ് എന്നും എനിക്ക് ശത്രു ആണ് . ചെയ്യരുത് എന്നുള്ളതെല്ലാം ചെയ്യിക്കും . ഞങ്ങളെ കുറിച്ച് കുറെ ഇല്ലാ കഥകള്‍ പ്രചരിച്ചു തുടങ്ങിയിരുന്നു . ഏതായിരുന്നു അതിന്റെ  ഉത്ഭവസ്ഥാനം എന്ന് ഇന്നും എനിക്കറിയില്ല . കഥകളൊക്കെ ഞങ്ങള്‍ അറിയുന്നതും വളരെ വൈകി ആണ് . ഒരുപാട് പ്രണയ അഭ്യര്‍ഥനകള്‍ അവള്‍ക്കു വന്നു കൊണ്ടേ ഇരുന്നു , എല്ലാം കിറു കൃത്യമായി എന്നോട്  പറയുകയും ചെയ്യും . മറച്ചു വയ്ക്കാന്‍ ഞങ്ങള്‍ക്ക് ഒന്നും ഉണ്ടായിരുന്നില്ല . പക്ഷെ ആരോടും  അവള്‍ക്കു പ്രണയം ഉണ്ടായിരുന്നില്ല . അതാവാംഞങ്ങള്‍ക്കിടയിലെ സൌഹൃതത്തെ എല്ലാവരും പ്രണയം ആയി കണ്ടത് . കോളേജ് കവലയില്‍ രാവിലെ ബസ്സിറങ്ങി എന്നെക്കാത്ത് നില്‍ക്കുന്ന അവളെയും ഒരുമിച്ചു നടന്നു പോകുന്ന ഞങ്ങളെയും ആരാണിങ്ങനെ പിണക്കിയതെന്നു എനിക്ക്   മനസിലായില്ല . പതിയെ എന്നോടുള്ള സംസാരം കുറഞ്ഞു വന്നു . ഒരു തരം ഒഴിഞ്ഞു മാറ്റം അതെനിക്ക് തങ്ങവുന്നതിനു അപ്പുറത്തായിരുന്നു , ആ അകല്‍ച്ച ഒരുപാട് നാള് നീണ്ടു നിന്നില്ല . അകല്‍ച്ച എന്നില്‍ പ്രണയത്തിന്റെ വിത്ത് പാകി . പക്ഷെ ഒരിക്കലും എനിക്കതവളോട് പറയാന്‍ പറ്റുമായിരുന്നില്ല . അത്രയ്ക്ക് ഞാന്‍ അവളെ വിശ്വസിച്ചിരുന്നു അവളെന്നെയും . അകല്‍ച്ച മാറ്റാന്‍ എന്ന വ്യാജേന ആണ് ഞാന്‍ അവളോടെ  എന്റെ പ്രണയം പറഞ്ഞത് കൂടുതല്‍ ഒന്നും ഞാന്‍ പ്രതീക്ഷിച്ചില്ല സ്നേഹപൂര്‍വ്വം ഉള്ള ഒരു തല്ലോ ഒരു നുള്ളലോ അത്ര മാത്രം . പക്ഷെ ഒരു പാട് നാളെ മനസ്സില്‍ കൂടികിടന്നതെല്ലാം പുറത്തേക്കു വരുകയായിരുന്നു  . കോളേജ് മുറ്റത്തെ കാറ്റാടി കാവിന്റെ ആളൊഴിഞ്ഞ ഒരു കോണില്‍ അവളെന്നെ കൂട്ടികൊണ്ട് പോയീ . ഞങ്ങള്‍ക്കിടയില്‍ എന്താണ് സംഭവിക്കുന്നത്‌ എന്ന് എനിക്കറിയില്ലായിരുന്നു . ഒരായിരം കണ്ണുകള്‍ ഞങ്ങളെ പിന്തുടരുന്നതും അറിഞ്ഞില്ല . അവള്‍ പറഞ്ഞതൊക്കെയും എന്നില്‍ നിന്നും ഒഴിഞ്ഞു മാറാനുള്ള കുതന്ത്രങ്ങള്‍ ആയിട്ടാണ് എനിക്ക് തോന്നിയത് പക്ഷെ അതെല്ലാം സത്യമായിരുന്നു എന്ന് പിന്നിട് എനിക്ക് മനസിലായി . തന്റെ പ്രനയഭ്യര്ധന  നിരസിച്ചതില്‍ ഇവളോട്‌ നീരസം തോന്നിയ ഏതോ ഒരുവന്‍ പറഞ്ഞിരക്കിയ എല്ലാ കഥകള്‍ ഞാന്‍ ഒഴികെ കോളേജില്‍ ഉള്ളവര്‍ എല്ലാം അറിഞ്ഞു കഴിഞ്ഞിരുന്നു . എന്റെ പേരില്‍ എന്റെ പ്രീയ ചങ്ങാതി കരയുന്നത് കണ്ടപ്പോള്‍ എനിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല .
                                                                                     പിന്നീടുള്ള കുറച്ചു കാലങ്ങള്‍ മദ്യത്തിന്റെ ലഹരിയില്‍ ഞാന്‍ ജീവിച്ചു ഒരുപാട് സുഹൃത്തുക്കള്‍ , ഒരുപാട് ബന്ധങ്ങള്‍ , അല്പം രാഷ്ട്രീയം , അങ്ങികാരങ്ങള്‍ പക്ഷെ ഇവയൊന്നും അവളുടെ സൌഹൃതത്തിനു പകരം ആയില്ല ഞാന്‍ അപ്പോള്‍ രണ്ടാം വര്‍ഷ മലയാള സാഹിത്യ വിദ്യാര്‍ത്ഥി ആണ് . ക്ലാസ്സുകളില്‍ ഒന്നും തന്നെ കയറാന്‍ താല്പര്യം പ്രകടിപ്പിക്കാതിരുന്ന ഞാന്‍ ഉച്ച സമയങ്ങളില്‍ ഉണ് കഴിക്കാന്‍ കൃത്യമായി ക്ലാസ്സില്‍ എത്തുമായിരുന്നു . ഉച്ചയുണിനു ശേഷം അവള്‍ക്കായി പതിച്ചു കൊടുത്തിരുന്ന സമയത്തില്‍ മറ്റു സുഹൃത്തുക്കള്‍ കടന്നു വന്നു എന്റെ വളിപ്പ് തമാശകളും ലാത്തി അടിയും അവര്‍ക്ക് ആവശ്യമായിരുന്നു . പക്ഷെ ആ കാപാലിക മാരുടെ താടനത്തിനും , മദ്യത്തിന്റെ മാസ്മരികതയ്ക്കും എന്നെ വിട്ടു കൊടുക്കാതെ അവള്‍ വീണ്ടും വന്നു . നിന്റെ പ്രണയം ഞാന്‍ കാണാന്‍ വൈകിപോയീ എന്ന ആമുഖത്തോടെ . എന്റെ സന്തോഷത്തിനു അതിരില്ലായിരുന്നു . അവളുടെ പ്രണയത്തേക്കാള്‍ ഏറെ ഞാന്‍ സൌഹൃതം കൊതിച്ചിരുന്നു .  ഞങ്ങളുടെ സൌഹൃത പൂര്‍ണമായ പ്രണയം അങ്ങനെ വളര്‍ന്നു പന്തലിച്ചു . ഒരുക്കലും മോട്ടിടുവാണോ പൂക്കുവാണോ ഞങ്ങള്‍ അനുവദിച്ചില്ല . ഇതൊരു തിരിച്ചറിവിന്റെ ഭലം ആയിരുന്നു . ഒരിക്കലും ഒന്നിക്കാന്‍  കഴിയില്ല എന്ന തിരിച്ചറിവിന്റെ  

ഈ വഴിയെ വന്നവര്‍