പ്രണയിക്കാത്തവര്‍ വളരെ ചുരുക്കം ആയിരിക്കും എന്നാണ് അനുഭവജ്ഞര്‍ പറഞ്ഞിട്ടുള്ളത് . അങ്ങനെ ഉള്ളവര്‍ ഉണ്ടെങ്കില്‍ തന്നെ അവരുടെ ഹൃദയം കല്ലുകൊണ്ടോ , മരം കൊണ്ടോ ഉണ്ടാക്കിയതായിരിക്കും എന്നും പറഞ്ഞിട്ടുണ്ട് . എന്നാല്‍ ഇതിനോട് ഞാന്‍ യോജിക്കുന്നില്ല , കാരണം എന്റെ അറിവില്‍ പ്രണയിക്കാത്തവര്‍ അരുമില്ല്ല . ചിലപ്പോള്‍ എന്റെ വെറും തോന്നല്‍ ആവാം . ജീവിതത്തിലെ ഏറ്റവും നല്ല കാലം പ്രണയകാലം ആയിരിക്കും എന്ന് ആരെങ്കിലും പറഞ്ഞാല്‍ ഞാന്‍ അതിനോട് നൂറ്റൊന്നു ശതമാനം യോജിക്കും . എന്റെ ജീവിതത്തില്‍ ഇന്നു വരെ ശെരിക്കും ഞാന്‍ അങ്ങനെ ആണ് . എന്ത് കൊണ്ടാണെന്ന് ഞാന്‍ വഴിയെ പറയാം
ഇത്ര നാളുമുള്ള എന്റെ ജീവിതത്തില്‍ സംഭവിച്ചതും , ഞാന്‍ കണ്ടതുമായ കുറച്ചു പ്രണയ കഥകള്‍ ഞാന്‍ പങ്കു വയ്ക്കുന്നു . എന്റെ ചങ്ങാതിമാര്‍ ഇതു വായിക്കാന്‍ ഇടയായാല്‍ ചിലപ്പോള്‍ സഭ്യമല്ലാത്ത വാക്കുകളാല്‍ എനിക്ക് മാലകെട്ടി തന്നേക്കാം കാരണം ഞാന്‍ അവരെയും കുറിച്ച് എഴുതുമല്ലോ .മിക്കവാറും കാണാനും കേള്‍ക്കാനും എന്നേക്കാള്‍ ഒരു വള്ളപ്പാടു മുന്നിലായതിനാല്‍ ചിലപ്പോള്‍ എന്റെ കുത്തുകള്‍ നന്നായി വേദനിക്കം . അതുകൊണ്ടെനിക്കെന്താ...............!!!!! മനസിനെന്തോ ഒരു പറഞ്ഞറിയിക്കാന്‍ കഴിയാത്ത ഒരു സുഖം . ഇതു പറയുമ്പോഴേ ഞാന്‍ അതറിയുന്നു അപ്പോള്‍ എഴുതിക്കഴിഞ്ഞെന്തയിരിക്കും . ഹോ എനിക്ക് മേല എന്നെ അങ്ങട്ട് കൊല്ല് ..............,സാരമില്ല ഏതൊക്കെ പിന്നീടെപ്പോഴെങ്കിലും ഓര്‍ത്തു ചിരിക്കാമല്ലോ ... ഹീ ഹീ ഹീ .................................