അങ്ങനെ ആ ദിവസം കൊഴിഞ്ഞു വീണു മറുപടി കിട്ടാതെ നീറുന്ന ഹൃദയവുമായീ ഞാന്‍ വീട്ടിലേക്കു പോയീ . എന്നെ കൊതുപ്പിക്കാന്‍ എന്നവണ്ണം അവള്‍ അന്നും എന്നെ കടന്നു പോയീ , പക്ഷെ അവളില്‍ ഒരു ഭാവ ഭേദവും കണ്ടില്ല .....! എന്റെ മനസ്സില്‍ എവിടേയോ ഒരു ആന്തല്‍ അനുഭവപെട്ടു പിറ്റേന്ന് സ്കൂളില്‍ എത്തി ആദ്യമേ എന്റെ ചങ്ങാതിയെ കണ്ടു , അവന്‍ ആകെ വല്ലാതെ ഇരിക്കുന്നു . ഞാന്‍ കാര്യം ചോതിച്ചു അപ്പോഴാണ് അവന്‍ ഇന്നലെ നടന്ന കാര്യംപറയുന്നത് . ഒരാളുടെ ചങ്കിലേക്ക് തുരുമ്പ് പിടിച്ച കത്തി കുത്തി ഇറക്കി പിന്നെ അങ്ങോട്ടും ഇങ്ങോട്ടും ഇട്ടു തിരിച്ചാല്‍ എങ്ങനെ ഇരിക്കും അതായിരുന്നു എന്റെ അവസ്ഥ . അവള്‍ക്കു ആളു മാറി പോയി പോലും അവളെ കാണാന്‍ ഞാന്‍ പോകുമ്പോള്‍ അവനെയും കൂട്ടാറുണ്ട് അതുമല്ല അവള്‍ക്കു കത്ത് കൊടുത്തത് അവനാരുന്നു അതില്‍ പേരും വച്ചിരുന്നില്ല സത്യത്തില്‍ അവള്‍ കരുതിയത് അവനാണ് അവളെ പ്രേമിക്കുന്നത് എന്നാണ് . .....................പോയ അണ്ണാന്‍ എന്നു കേട്ടിട്ടുണ്ടോ ? അതാരുന്നു എന്റെ അവസ്ഥ . അവരുടെ പ്രണയം അങ്ങനെ തളിര്‍ത്തു തുടങ്ങി . ങ്ഹാ .......! അവളെ എനിക്ക് വിധിച്ചിട്ടില്ല എന്നു കരുതി ഞാന്‍ ആശ്വസിച്ചു . പക്ഷെ കാലങ്ങള്‍ കടന്നു പോയീ ആ പ്രണയത്തിനു ആയുസ്സ് കുറവായിരുന്നു . മാസങ്ങള്‍ക്ക് ശേഷം അത് പൊട്ടി ഹി ഹി ....... എനിക്ക് സന്തോഷം ആയീ . പിന്നീട് ഞാന്‍ അവളെ മറന്നു പക്ഷെ വീണ്ടും കണ്ടു മുട്ടേണ്ടി വന്നു
+2 അഡ്മിഷന്‍ നടക്കുന്ന സമയം , ഞാന്‍ മഹാ അലമ്പനും പഠന കാര്യത്തില്‍ പിന്മുരക്കാരനും ആയതിനാല്‍ അഡ്മിഷന്‍ കിട്ടാന്‍ നന്നേ കഷ്ടപെട്ടു . അങ്ങനെ അത് നേടി ക്ലാസ്സില്‍ ചെല്ലുമ്പോള്‍ അതാ അവളവിടെ ഇരിക്കന്നു . ഇതിനിടയില്‍ ഞങ്ങള്‍ ചങ്ങാതി മാരായി കഴിഞ്ഞിരുന്നു . പിന്നീടുള്ള എന്റെ സൌഹൃതങ്ങളില്‍ ആദ്യം പറയാവുന്ന പെണ്‍ പേര് അവളുടെതാണ് . എന്റെ നല്ല സുഹൃത്ത് ആയിരുന്നു അവള്‍ . ഏറെ തവണ ഞങ്ങള്‍ ഒരുമിച്ചു സ്കൂളില്‍ പോയി വന്നിട്ടുണ്ട് . ഒരു പാട് കാര്യങ്ങള്‍ പങ്കുവച്ചിട്ടുണ്ട് പക്ഷെ അപ്പോഴൊക്കെ ഒന്നും ഞാന്‍ അവളെ പ്രേമിച്ചിട്ടില്ല , പ്രേമിചിരുന്നെങ്കില്‍ എനിക്കൊരു കാമുകിയെ കിട്ടിയേനെ പക്ഷെ ഇത്ര നല്ല ഒരു ചങ്ങാതിയെ എനിക്ക് നഷ്ടമാവുമായിരുന്നു . ഇന്നു ഞാന്‍ അവളെ ഓര്‍ക്കുമ്പോള്‍ പക്ഷെ ഒരു ചെറിയ നീറ്റല്‍ മനസിലുണ്ടാവുന്നു ചിലപ്പോള്‍ ഒരു തുള്ളി കണ്ണുനീര്‍ പോടിഞ്ഞെക്കം . ഇനി ഒരിക്കലും ഒരു വഴി വാക്കിലും ഞാന്‍ അവളെ കാണില്ല , ഒരിക്കലും സംസാരിക്കില്ല , കാരണം ഈ കഴിഞ്ഞ മകര തണുപ്പില്‍ അവള്‍ എവിടെയ്ക്കോ യാത്രയായീ ആരോടും പറയാതെ , ഒരു വാക്കുപോലും ഉരിയാടാതെ അവള്‍ പോയീ . ഇപ്പോല്‍ എന്റെ ചങ്ങാതിക്ക് കൊടുക്കാന്‍ പ്രാര്‍ത്ഥനകള്‍ മാത്രം ബാക്കി , എവിടെ ആയിരുന്നാലും നിന്റെ ആത്മാവ് സന്തോഷത്തോടെ ഇരിക്കട്ടെ
പ്രാര്‍ത്ഥിക്കുന്നു നിന്റെ ആത്മാവിനു വേണ്ടി ...........................!!
No comments:
Post a Comment