ഓര്‍മകളുടെ കുംബിളിനു ദ്വാരം വീന്നിട്ടില്ലെങ്കില്‍ ആദ്യം ഞാന്‍ പ്രണയിക്കുന്നത് പത്താം വയസ്സിലാണ് . എന്റെ കൂടെ അഞ്ചാം ക്ലാസ്സുവരെ പഠിച്ച ഒരു കുട്ടി ആയിരുന്നു പ്രണയിനി , പക്ഷെ ഇന്നു വരെ അവള്‍ അറിഞ്ഞിട്ടുണ്ടാവില്ല ഞാന്‍ അവളെ പ്രണയിച്ച കാര്യം . അവിടെ നിന്നും നേരെ പോയത് ഏഴ് കിലോ മീറ്റര്‍ അകലെ ഉള്ള ഒരു പുണ്യ ഭൂമിയിലെക്കാണ്. അവിടെയാണ് എത്രയും കാലം ഞാന്‍ ജീവിച്ചത് . അഴീക്കല്‍ നിന്നും അര്‍ത്തുങ്കല്‍ എന്ന് പേരുള്ള പുണ്യ ഭൂമിയിലേക്ക് അടപടലെ (full family ) പറിച്ചു നാട്ടുവെങ്കിലും കുറച്ചു വേരുകള്‍ അവിടെ തന്നെ കിടന്നു - ഇപ്പോല്‍ അതെല്ലാം ഉപ്പു വെള്ളം കയറി ദ്രെവിച്ചു പോയീ - അങ്ങനെ ഇടയ്ക്കിടെ ഞാന്‍ അവിടെ പോയി വരുമായിരുന്നു .പഴയ പ്രണയം അതിനിടയില്‍ എങ്ങനെ ഒക്കെയോ കൈമോശം വന്നിരുന്നു . വര്‍ഷം മൂന്നു ഒരു ബെല്ലും ബ്രേയ്കും ഇല്ലാതെ പോയീ .ചെന്ന നാട്ടില്‍ സൗഹൃതം ഒരുപാടായെങ്കിലും പഴമയ്ക്കായിരുന്നു പുതുമ . ആയിടയ്ക്ക് അന്നാട്ടിലെ സുഹൃത്തുക്കള്‍ പഠിച്ചിരുന്ന ഒരു ട്യുഷന്‍ സെന്റെറില്‍ പോകാന്‍ ഇടയായീ . അവിടെ വച്ച് ഞാന്‍ ഒരു സുന്ദരിയെ കണ്ടു , പ്രേമം പ്രദമ ദൃശ്യ എന്ന് പറയാറുണ്ടെങ്കിലും അവള്‍ക്കെന്നോട് ഒന്നും തോന്നില്ല . ഹാ ഹാ എന്റെ സ്വപ്നങ്ങളെ പൂവണിയിക്കാന്‍ വന്ന സുന്ദരീ നിനക്കൊരായിരം നറുമ കുസുമ കസോട്ട പൊറോട്ട .ഹോ കാര്യങ്ങള്‍ എവിടം വരെ പോയീ ....
പക്ഷെ പഴയത് പോലെ അല്ല ഇത്തവണത്തെ പ്രണയിനി കാര്യം അറിഞ്ഞു . അറിയിച്ചു ....! ആരു ............? ഈ ഞാന്‍ തന്നെ , വേറെ ആരാ . ഒരാഴ്ച വീട്ടിലിരുന്നു ഒരു കിടിലോരെ കിടിലന്‍ പ്രേമ ലേഖനം എഴുതി അവള്‍ക്കു കൊടുക്കാന്‍ ഒരു ചങ്ങാതിയെ ഏല്‍പ്പിച്ചു - അവനെന്തയിരുന്നു ഇതില്‍ ഇത്ര താല്പര്യം എന്നിതുവരെ മനസിലായില്ല ആദ്യം കത്ത് വായിച്ചതും അവന്‍ തന്നാരുന്നു . മിടുക്കന്‍ ആ കത്തിന്റെ പകര്‍പ്പെടുത്ത് സൂക്ഷിച്ചു വച്ചിരുന്നു അത് പിന്നീടാണ് ഞാന്‍ അറിയുന്നത് - പിന്നീടുള്ള എന്റെ ഓരോ നിമിഷങ്ങള്‍ക്കും ചെമ്പക പൂവിന്റെ പരിമളവും തുംബപൂവിന്റെ നൈര്‍മല്യതയും ഉണ്ടായിരുന്നു .കുറെ നാളത്തേക്ക് എനിക്ക് അങ്ങോട്ട് പോകാന്‍ കഴിഞ്ഞില്ല . പിന്നീട് ഞാന്‍ ചെല്ലുമ്പോള്‍ ക്ലാസ്സ് കഴിഞ്ഞു വരുന്നു ചങ്ങാതിയെ കണ്ടു . എന്നെ കണ്ടതും അവന്‍ ഷര്‍ട്ട് ന്റെ പോക്കറ്റില്‍ കയ്യിട്ടു മുഷിഞ്ഞു ചുളുങ്ങിയ ഒരു കടലാസ് കഷണം എടുത്തു എന്റെ കയ്യില്‍ തന്നു , ആഹ ........! എനിക്കാദ്യമായി കിട്ടുന്ന മറുപടി പ്രണയ ലേഖനം ആദ്യം ഞാന്‍ അവനോടു പോകാന്‍ പറഞ്ഞു അവന്‍ പോയില്ല . ചോതിച്ചപ്പോള്‍ പറഞ്ഞു വായിച്ചിട്ട് പോകാം എന്ന് . കത്ത് പൊട്ടിക്കാന്‍ ശ്രമിച്ചു ഒട്ടിച്ചിരിക്കുന്നു ആശ്വാസം ആയീ വേറാരും വായിച്ചിട്ടില്ല ഞാന്‍ ആക്രാന്തത്തോടെ അത് പൊട്ടിച്ചു .
........(എന്റെ പേര് മാത്രം ) തനിക്കു എന്താണ് തോന്നുക എന്നെനിക്കറിയില്ല പക്ഷെ പറയാതിരിക്കാന്‍ പറ്റില്ല , എനിക്ക് തന്നെ അറിയില്ല , ഞാന്‍ ഇതു വരെ തന്നെ കണ്ടിട്ടില്ല പിന്നെ എങ്ങനെ പറയും( ഇത്രയും മാത്രം )
ഹേ സുന്ദരീ എത്രയോ തവണ ഞാന്‍ നിന്നെ കടിട്ടുണ്ട് നമ്മള്‍ സംസാരിച്ചിട്ടുണ്ട് , ഞാന്‍ അന്ന് നിന്നോട് പ്രണയം ആണെന്ന് പറഞ്ഞപ്പോള്‍ നീ തന്നെ അല്ലെ പറഞ്ഞത് നിനക്കതു എഴുതി വേണം എന്ന് എന്നിട്ടിപ്പോ . ഏതൊക്കെ ഞാന്‍ സ്വപ്നം കണ്ടതാണെങ്കിലും ആ സ്വപ്നങ്ങളില്‍ നീയും ഉണ്ടായിരുന്നില്ലേ എന്നിട്ടും ഇങ്ങനത്തെ ഒരു മറുപടി . ചെത്ത് തെങ്ങില്‍ കുടവുമായി കയറിയ ചെത്തുകാരന്‍ തെങ്ങിന്റെ അണ്ടം ഒടിഞ്ഞു താഴെ വീഴുന്ന അവസ്ഥ ആയിരുന്നു എനിക്കപ്പോള്‍ . അന്ന് മുതല്‍ ആ നാടിനോട്, എന്റെ പ്രണയത്തെ അറിയില്ല എന്ന് പറഞ്ഞ സുന്ദരി സ്വച്ചന്തമായി വിഹരിക്കുന്ന ആ നാടിനോട് വെറുപ്പായീ
പക്ഷെ ഒരു കാര്യത്തില്‍ എനിക്ക് എന്നും അഭിമാനം തോന്നുന്നു .അന്ന് ഞാന്‍ എഴുതിയ കത്തിന്റെ പകര്‍പ്പ് എന്റെ സുഹൃത്ത് ഒരു പെണ്‍കുട്ടിക്ക് കൊടുത്തു അവരുടെ പ്രണയം അന്ന് മുളച്ചു പതിയെ കതിരിട്ടു പിന്നെ പൂത്തു ഇടയ്ക്കിടയ്ക്ക് പൂതുകൊണ്ടേ ഇരുന്നു കായ്ചോ ഇല്ലയോ എന്നറിയില്ല . പക്ഷെ അവരുടെ സ്വഭാവ ഗുണങ്ങള്‍ വച്ച് നോക്കുമ്പോള്‍ അതില്‍ പല കായ്കളും ഉണ്ടായിട്ടുണ്ടാവണം ഇതിനകം
This comment has been removed by a blog administrator.
ReplyDelete